250 ഗ്രാം മാത്രം ഭാരം; കാറ്ററിംഗ് തൊഴിലാളിയുടെ വീട്ടിലെ അത്ഭുതക്കാഴ്ച്ച കാണാന്‍ ഓടിയെത്തി നാട്ടുകാര്‍

Published : Feb 19, 2025, 02:33 PM IST
250 ഗ്രാം മാത്രം ഭാരം; കാറ്ററിംഗ് തൊഴിലാളിയുടെ വീട്ടിലെ അത്ഭുതക്കാഴ്ച്ച കാണാന്‍ ഓടിയെത്തി നാട്ടുകാര്‍

Synopsis

കാറ്ററിംഗ് ജോലി ചെയ്യുന്ന അബ്ദുല്ലയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്ന തേങ്ങയിലാണ് ഈ 'ഇരട്ട' അദ്ഭുതം കണ്ടത്.

കോഴിക്കോട്: വീട്ടിലെ ആവശ്യത്തിനായി പൊളിച്ച തേങ്ങ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. കോഴിക്കോട് നെല്ലിക്കാപ്പറമ്പ്, സര്‍ക്കാര്‍പറമ്പ് സ്വദേശി പട്ടാക്കല്‍ അബ്ദുല്ലയുടെ വീട്ടിലാണ് കൗതുക കാഴ്ചയുണ്ടായത്. ഭക്ഷണം പാകം ചെയ്യാനായി പൊളിച്ച തേങ്ങയില്‍ മറ്റൊരു തേങ്ങ കാണുകയായിരുന്നു. കാറ്ററിംഗ് ജോലി ചെയ്യുന്ന അബ്ദുല്ലയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്ന തേങ്ങയിലാണ് ഈ 'ഇരട്ട' അദ്ഭുതം കണ്ടത്.  ഒരു ചിരട്ടക്കകത്ത് രണ്ട് തേങ്ങയുണ്ടെങ്കിലും 250 ഗ്രാമില്‍ താഴെയാണ് ഇതിന് ഭാരമുള്ളൂവെന്ന് അബ്ദുല്ല പറഞ്ഞു. പ്രദേശത്തെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഇതിന്റെ വാര്‍ത്ത പ്രചരിച്ചതോടെ കൗതുക കാഴ്ച കാണാനായി വീട്ടിലേക്ക് നാട്ടുകാര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അബ്ദുല്ല പറഞ്ഞു.

വെള്ള പുരികവും കൂര്‍ത്ത കൊക്കും, ദേശാടന പക്ഷിക്കൂട്ടത്തിൽ പുതിയ അതിഥിയായി തവിടന്‍ ഇലക്കുരുവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം