ഇടുക്കിയിൽ തോട്ട പൊട്ടി തെറിച്ച് വൻ അപകടം; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

Published : Mar 09, 2024, 11:35 PM ISTUpdated : Mar 09, 2024, 11:36 PM IST
ഇടുക്കിയിൽ തോട്ട പൊട്ടി തെറിച്ച് വൻ അപകടം; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

Synopsis

ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയായിരുന്നു അപകടം.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. അപകടത്തില്‍ പരിക്കേറ്റ അണക്കര സ്വദേശി ജയ്മോന്‍റെ നില ഗുരുതരമായി തുടരുകയാണ്. 

കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ജയ്മോനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി