നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് രണ്ട് മരണം; രണ്ട് പേർക്ക് പരിക്ക്

Published : Sep 18, 2019, 01:27 PM ISTUpdated : Sep 18, 2019, 01:52 PM IST
നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് രണ്ട് മരണം; രണ്ട് പേർക്ക് പരിക്ക്

Synopsis

പുൽപ്പള്ളി ഇരുളം സ്വദേശി ഞാറക്കാടൻ അഷ്റഫ് (29 ), ചുണ്ടകൊല്ലി വെട്ടിക്കാട്ടിൽ അനൂപ് (33) എന്നിവരാണ്  മരിച്ചത്. 

വയനാട്: നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു. പുൽപ്പള്ളി ഇരുളം സ്വദേശി ഞാറക്കാടൻ അഷ്റഫ് (29), ചുണ്ടകൊല്ലി വെട്ടിക്കാട്ടിൽ അനൂപ് (33) എന്നിവരാണ് മരിച്ചത്. അമ്പലവയൽ അമ്പുകുത്തി- 19ലാണ് അപകടം നടന്നത്.

അപകടത്തിൽ പരിക്കേറ്റ സ്ഥലമുടമ ഫാ. ബേസിൽ വട്ടപറമ്പിൽ (30), പാമ്പ്ര സ്വദേശി തകടിയിൽ എൽദോ (28) എന്നിവരെ  ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ബത്തേരിയിൽ നിന്നുമെത്തിയ ഫയർഫോഴ്സും അമ്പലവയൽ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കം, തീപ്പൊരി തെറിച്ചത് പന്തലിലേക്ക്; പത്തടി ഉയരത്തിൽ തീ പടർന്നു, ഒഴിവായത് വൻ ദുരന്തം
ഓരോ മുറിയിലും നായ്ക്കൾ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഛർദ്ദിച്ചു; വീട്ടിൽ തെരുവുനായ്ക്കളെ വളർത്തിയ ദമ്പതികൾക്കെതിരെ കേസ്