റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

Published : Aug 14, 2023, 06:24 PM IST
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

Synopsis

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ മോഹനനെ ഇടിക്കുകയായിരുന്നു. 

ചേര്‍ത്തല: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. പട്ടണക്കാട് കാളിവീട് മോഹനന്‍ ചെട്ടിയാരാണ് (50) മരിച്ചത്. ദേശീയ പാതയില്‍ പട്ടണക്കാട് ബിഷപ്പൂര്‍ സ്‌കൂളിന് സമീപം ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ മോഹനനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹനനെ ഇടിച്ച കാറില്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.  

ട്യൂട്ടോറിയല്‍ അധ്യാപകന്‍, എല്‍ഐസി ഏജന്റ്, ചേര്‍ത്തല അക്ഷര ജ്വാല സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറി, ഇപ്റ്റ ചേര്‍ത്തല ടൗണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിലകളിലും,  സിനിമാ, സീരിയല്‍ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: അഖില്‍ മോഹന്‍, ആയുഷ് മോഹന്‍. സഹോദരങ്ങള്‍: രാമചന്ദ്രന്‍ ചെട്ടിയാര്‍, വിശ്വനാഥന്‍ ചെട്ടിയാര്‍, കനകവല്ലി അമ്മാള്‍, ഗീതാകുമാരി, വത്സലകുമാരി, പരേതയായ ആനന്ദവല്ലി. 
 

  കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം; അന്വേഷണത്തില്‍ വഴിത്തിരിവ്?
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു
മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്