വാർത്തയോടൊപ്പം നൽകിയിരുന്നത് ആലപ്പുഴ ജനറൽ ആശുപത്രിയിൽ അന്നേ ദിവസം നടന്ന മോക്ഡ്രില്ലിന്റെ ചിത്രങ്ങളായിരുന്നു
ആലപ്പുഴ: ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിവന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ടിലെ തുക പോലീസ് കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയിൽ വന്ന ചിത്രം തെറ്റാണെന്ന് അറിയിക്കുന്നു. വാർത്തയോടൊപ്പം നൽകിയിരുന്നത് ആലപ്പുഴ ജനറൽ ആശുപത്രിയിൽ അന്നേ ദിവസം നടന്ന മോക്ഡ്രില്ലിന്റെ ചിത്രങ്ങളായിരുന്നു. സാങ്കേതികമായ പിഴവ് മൂലമാണ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തയിൽ മോക്ഡ്രിൽ ചിത്രങ്ങൾ ഉൾപ്പെട്ടത്. ഈ വാർത്താചിത്രം നൽകിയത് മൂലം ഫോട്ടോയിലുള്ള വ്യക്തികൾക്കുണ്ടായ മാനസിക പ്രയാസത്തിലും മറ്റ് ബുദ്ധിമുട്ടുകളിലും ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഈ കേസും ചിത്രത്തിലുള്ള വ്യക്തികളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു.
