
കോഴിക്കോട്: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിന് പിറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ് യാത്രികനായിരുന്ന കാക്കൂര്‍ സ്വദേശി ഇയ്യംകോട്ടുമ്മല്‍ വീട്ടില്‍ അഭിജിത്ത്(20) ആണ് മരിച്ചത്. ഇദ്ദേഹം മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മണ്ഡ്യ ബുദ്ധന്നൂരിലായിരുന്നു സംഭവം. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ചന്ദാപുരയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കടയിലെ ടെക്‌നീഷ്യനായിരുന്നു അഭിജിത്ത്. നാട്ടില്‍ നിന്ന് തിരികെ ബാംഗളൂരുവിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ബസ് ക്ലീനറും കാര്‍ യാത്രികനും മാണ്ഡ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അഭിജിത്തിന്റെ പിതാവ്: ബാലകൃഷ്ണന്‍, അമ്മ: സബിത.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam