മര്യനാട് വീണ്ടും തിരയിൽപ്പെട്ട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണം

Published : Jul 22, 2024, 11:17 AM IST
മര്യനാട് വീണ്ടും തിരയിൽപ്പെട്ട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണം

Synopsis

അപകടത്തിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് പരിക്കേറ്റ മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട എല്ലാവരും നീന്തിക്കയറി.

അപകടത്തിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചയിക്കിടെ വള്ളം മറിഞ്ഞ് മൂന്നാമത്തെ അപകട മരണമാണ് ഇത്. രണ്ട് ദിവസം മുമ്പും മര്യനാട് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. മര്യനാട് സ്വദേശി സേവ്യർ (62) ആണ് മരിച്ചത്.  മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ ശക്തമായ തിരയടിയിൽ പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്.

Read More :  ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്‍റെ പുതിയ ഗേറ്റിൽ ഒരു യുവാവ്, സംശയം തോന്നി പൊക്കി; കിട്ടിയത് 12.5 കിലോ കഞ്ചാവ്!

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്