ഇടുക്കി സ്പ്രിങ്‍വാലിയിൽ‌ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Published : Mar 29, 2024, 02:31 PM ISTUpdated : Mar 29, 2024, 06:26 PM IST
ഇടുക്കി സ്പ്രിങ്‍വാലിയിൽ‌ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Synopsis

വയറിനു കുത്തേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇടുക്കി: ഇടുക്കിയിലെ കുമളിക്ക് സമീപം സ്പ്രിംഗ് വാലിയിൽ കാട്ടുപോത്തിൻറെ ആക്രണത്തിൽ ഒരാൾക്ക് പരുക്കേറ്റു. സ്പ്രിംഗ് വാലി മുല്ലമലയിൽ എം ആർ‍ രാജീവിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. സ്പ്രിംഗ് വാലിയിലെ കുരിശുമല കയറ്റം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ഏലത്തോട്ടത്തിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന കാട്ടുപോത്ത് രാജീവിനെ കുത്തുകയായിരുന്നു.

വയറിന് ആഴത്തിൽ മുറിവേറ്റ രാജീവിനെ കുമളിയിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ആക്രമണകാരിയായ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താൻ  ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശിച്ചു.  ഇത്  വിജയിച്ചില്ലെങ്കിൽ മയക്കു വെടിവച്ച് പിടികൂടി ഉൾക്കാട്ടിൽ വിടാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സ്ഥിരമായി കാട്ടു പോത്തിൻറെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്