മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസിൻ്റെ ടയർ ഊരിത്തെറിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

Published : Feb 23, 2024, 11:29 AM IST
മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസിൻ്റെ ടയർ ഊരിത്തെറിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

Synopsis

ഉരി പോയ ടയർ പതിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഉരി പോയ ടയർ പതിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൻ്റെ ടയർ ഊരി തെറിക്കുകയായിരുന്നു. ടയർ ഊരിത്തെറിച്ച് അതുവഴി പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു