നെഞ്ചിലൊരു ബോർഡ്, വയലാറിന്റെ പാട്ട്; കെ ബി ​ഗണേഷ്കുമാറിനെതിരെ വേറിട്ട പ്രതിഷേധവുമായി കരപ്പുറം രാജശേഖരൻ

Published : Jun 11, 2024, 04:43 PM ISTUpdated : Jun 11, 2024, 04:47 PM IST
നെഞ്ചിലൊരു ബോർഡ്, വയലാറിന്റെ പാട്ട്; കെ ബി ​ഗണേഷ്കുമാറിനെതിരെ വേറിട്ട പ്രതിഷേധവുമായി കരപ്പുറം രാജശേഖരൻ

Synopsis

അശാസ്ത്രീയമായ ഡ്രൈവിംഗ് പരിശീലനം വിദ്യാർത്ഥികൾക്ക് ലൈസൻസ് ലഭിക്കാൻ 9 മാസത്തോളമെടുക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രതിസന്ധിയിലായതെന്ന് കരപ്പുറം രാജശേഖരൻ പറഞ്ഞു.

ചേർത്തല: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും വർക്കർമാരേയും പട്ടിണിയിലാക്കിയെന്നാരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ കരപ്പുറം രാജശേഖരന്റെ വേറിട്ട പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ സിവിൽ സ്റ്റേഷന് സമീപം 'ഗതാഗത മന്ത്രി നീതി പാലിക്കുക' എന്ന ബോർഡ് നെഞ്ചിൽ തൂക്കി, വയലാർ രാമവർമ്മയുടെ ഗാനങ്ങൾ ആലപിച്ചായിരുന്നു പ്രതിഷേധം. നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു.

ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി), ജോയിന്റ് സെക്രട്ടറി കെ സോമൻ അധ്യക്ഷത വഹിച്ചു. അശാസ്ത്രീയമായ ഡ്രൈവിംഗ് പരിശീലനം വിദ്യാർത്ഥികൾക്ക് ലൈസൻസ് ലഭിക്കാൻ 9 മാസത്തോളമെടുക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രതിസന്ധിയിലായതെന്ന് കരപ്പുറം രാജശേഖരൻ പറഞ്ഞു. വയലാർ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കരപ്പുറം ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ കരപ്പുറം രാജശേഖരൻ നിരവധി ഒറ്റയാൾ പ്രതിഷേധത്തിലൂടെ ശ്രദ്ധേയനാണ്. 

Read More.... ജീവനക്കാർ ടോൾ പണം ചോദിച്ചു, ടോൾ ബൂത്ത് തകർത്ത് ജെസിബി ഡ്രൈവർ

നവകേരള സദസ്സ് പ്രചാരണത്തിന് സ്ത്രീവേഷം അണിഞ്ഞ് കരപ്പുറം രാജശേഖരൻ ജനശ്രദ്ധേ നേടിരുന്നു. സെറ്റ് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചമയങ്ങളുമായി ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തായിരുന്നു അന്നത്തെ പ്രതിഷേധം. ഇന്ധന-പാചകവാതക വില വർധനവിൽ നിരവധി തവണ ഒറ്റയാൾ സമരം നടത്തി. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബിജു, താലൂക്ക് സെക്രട്ടറി സാബു വിജയൻ എന്നിവരും പങ്കെടുത്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി
അരൂരിൽ രണ്ട് സ്ഥാനാർത്ഥികളും നേടിയത് 328 വോട്ട്, നറുക്കെടുപ്പിൽ ജയം ഉറപ്പിച്ചത് എൽഡിഎഫ്