
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ കബളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി പാങ്ങോട് കാഞ്ചിനട കൊച്ചാലുമ്മൂട് തോട്ടരികത്തു വീട്ടില്‍ ഇര്‍ഷാദാണ് (43) അറസ്റ്റിലായത്. വെഞ്ഞാറമൂട്ടില്‍ നിരവധി സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ ഇയാളുടെ കൂട്ടുപ്രതിയായ നൗഷാദ് സെപ്റ്റംബറില്‍ അറസ്റ്റിലായിരുന്നു. അന്ന് നൗഷാദിനൊപ്പം ഇയാളുമുണ്ടായിരുന്നെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
അടുത്ത ദിവസങ്ങളില്‍ ഇയാള്‍ പാങ്ങോട് എത്താറുണ്ടന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പാങ്ങോട് ചുമതലയുള്ള വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണയുടെ നേതൃത്തിലുള്ള പൊലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. എസ്.ഐമാരായ ഷാന്‍. എസ്.എസ്, ഷാജി. എം.എ., സിവിൽ പൊലീസ് ഓഫിസര്‍മാരായ സുധീഷ്, സജി, സൂരജ്, വിഷ്ണു, അച്ചു ശങ്കര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വയ്യേറ്റുള്ള ഒരു സ്വർണ പണയ സ്ഥാപനത്തിലാണ് നൗഷാദും ഇർഷാദും പണയം വയ്ക്കാൻ എത്തിയത്. നൗഷാദ് പണയം വയ്ക്കാനെത്തിയപ്പോൾ സ്ഥാപനത്തിന് പുറത്ത് ഇർഷാദും ഉണ്ടായിരുന്നു. നൗഷാദ് നൽകിയ ആഭരണങ്ങളില്‍ സംശയം തോന്നിയ സ്വർണപണയ സ്ഥാപനത്തിന്റെ ഉടമസ്ഥൻ വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നൗഷാദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുറത്തു നില്‍ക്കുകയായിരുന്ന ഇര്‍ഷാദ് രക്ഷപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam