ബൈക്ക് യാത്രക്കാരനെ തടഞ്ഞുവച്ച് പണം കവര്‍ന്നു; നാലംഗ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

Published : Nov 19, 2020, 09:38 PM IST
ബൈക്ക് യാത്രക്കാരനെ തടഞ്ഞുവച്ച് പണം കവര്‍ന്നു;  നാലംഗ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

Synopsis

ടി.വി വാങ്ങുന്നതിനായി നഗരത്തിലെ കടയിലേക്ക് പോവുകയായിരുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി അബ്ദുൾ നാസറിന്‍റെ പണമാണ് കാറിലെത്തിയ നാലംഗ സംഘം തട്ടിയെടുത്തത്.

കോഴിക്കോട്: കുന്ദമംഗലം പെരിങ്ങോളം എം.എൽ.എ റോഡിൽ നിന്നും ബൈക്ക് യാത്രക്കാരന്‍റെ പണം കവർന്ന നാലംഗ സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അഫ്സൽ ( 33 )നെയാണ് കഴിഞ്ഞ ദിവസം കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറസ്റ്റ് ചെയ്തത്.  ടി.വി വാങ്ങുന്നതിനായി നഗരത്തിലെ കടയിലേക്ക് പോവുകയായിരുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി അബ്ദുൾ നാസറിന്‍റെ പണമാണ് കാറിലെത്തിയ നാലംഗ സംഘം പിടിച്ചു പറിച്ചു കൊണ്ടുപോയത്. 19000 രൂപയാണ് സംഘം കവർന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി രാജേഷിനെ പോലീസ് അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കോഴിക്കോട് സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത് ദാസ് ഐ.പി.എസിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മറ്റു പ്രതികൾക്കായി അന്വേഷണം നടത്തി വരികയും ആയിരുന്നു. 

സംഭവ ദിവസം പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന അഫ്സൽ ആലപ്പുഴയിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം അവിടെ എത്തുകയും വീടിന്‍റെ സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയുമായിരുന്നു. കേസിലുൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്കെതിരെ   അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

ഡിസി പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ നടക്കാവ് സബ്ബ് ഇൻസ്പെക്ടർ കൈലാസ് നാഥ് എസ് ബി, എ.എസ്.ഐ  
ഒ മോഹൻദാസ്, സീനിയർ സി പി ഒ മാരായ ഹാദിൽ കുന്നുമ്മൽ, ഷാലു,സി പി ഒ മാരായ ശ്രീജിത്ത് പി, ഷഹീർ പി.ടി, സുമേഷ് എ.വി എന്നിവരോടൊപ്പം കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എഎസ് ഐ അബദുൾ റഹിമാനും അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്
മലപ്പുറത്തെ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാരണമറിയാൻ പോസ്റ്റ്മോർട്ടം, കാൽതെറ്റി വീണതെന്ന് സംശയം