വടകരയിലെ എടിഎം തട്ടിപ്പ്; മീററ്റ് സ്വദേശിയായ ഒരാൾ കൂടി അറസ്റ്റിൽ; തട്ടിയെടുത്തത് അഞ്ച് ലക്ഷത്തിലധികം രൂപ

By Web TeamFirst Published Jun 29, 2021, 2:22 PM IST
Highlights

കേസുമായി ബന്ധപ്പെട്ട് വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറെ കണ്ടിയിൽ ജുബൈർ(33), കായക്കൊടി മടത്തുംകുനി ഷിബിൻ (23)എന്നിവരെ പൊലീസ് മുൻപ് പിടികൂടിയിരുന്നു. 

കോഴിക്കോട്: വടകരയിലെ എടിഎം തട്ടിപ്പ് കേസിൽ ഉത്തരേന്ത്യൻ സ്വദേശിയായ ഒരാൾ കൂടി അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ റിഹാൻ ഖാനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ മുഖ്യ പ്രതിയായ ഡൽഹി സ്വദേശി സുദീപ് വർമ്മയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറെ കണ്ടിയിൽ ജുബൈർ(33), കായക്കൊടി മടത്തുംകുനി ഷിബിൻ (23)എന്നിവരെ പൊലീസ് മുൻപ് പിടികൂടിയിരുന്നു. ഇനി കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് 23 മുതൽ വടകര മേഖലയിൽനിന്ന് 25 ഓളം പേരിൽ നിന്നായി 5,10,000 രൂപയാണ് എടിഎം വഴി സംഘം തട്ടിയത്. മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പണം നഷ്ടപ്പെട്ട വിവരം പലരും അറിഞ്ഞത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!