
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി മലയിന്‍കീഴ് ആനപ്പാറക്കുന്നില്‍ എത്തിയ യുവാവ് പാറമടയില്‍ വീണു മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വലിയറത്തല കൃഷ്ണപുരം മുനിയറ വീട്ടില്‍ സിബി(33)യെ ആണ് മലയിന്‍കീഴ് എസ്.എച്ച്.ഒ. ടിവി.ഷിബു അറസ്റ്റ് ചെയ്തത്. കീഴാറൂര്‍ കാവല്ലൂര്‍ പ്ലാങ്കാലവിള നന്ദനത്തില്‍ അഭിലാഷ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ 30-ാം തീയതി അഭിലാഷും ബന്ധുവായ സിബിയും സുഹൃത്തായ ജോണും ആനപ്പാറക്കുന്നില്‍ മദ്യപിച്ചതായും ഇതിനിടയില്‍ മൂത്രമൊഴിയ്ക്കാന്‍ പോയ അഭിലാഷ് സ്ഥല പരിചയമില്ലാതെ കാല്‍ തെറ്റി പാറമടയില്‍ വീണതാണെന്നുമാണ് പൊലീസ് പറയുന്നത്. അപകട വിവരം യഥാസമയം അറിയിക്കാതെ സംഭവം മറച്ചുവച്ച കുറ്റത്തിനാണ് സിബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കുറ്റത്തിന് ആര്യങ്കോട് സ്വദേശി എസ് ജോണിനെയും സിബിയുടെ പെണ്‍ സുഹൃത്ത് മാറനെല്ലൂര്‍ സ്വദേശി കെ ആശയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം അഭിലാഷിനെ കാണാനില്ലെന്ന് ഭാര്യ പൊലീസിനു നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പാറമടയില്‍ നിന്നും കണ്ടെത്തിയത്.
കൃഷിയിടത്തില്‍ കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു
അടിമാലി: കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു. പണിക്കന്‍കുടി കുളത്തും കരയില്‍ സുരേന്ദ്രന്‍ (കുഞ്ചന്‍-58) ആണ് മരിച്ചത്. മരച്ചീനി തോട്ടത്തില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ കൊരങ്ങാട്ടി മണപ്പാട്ടില്‍ പൊന്നമ്മ. മക്കള്‍. സുധീഷ്, ശ്രുതി, സുജിത്. മരുമക്കള്‍. രശ്മി, റെജി.
'അങ്ങനെ അതും വന്നു', ചൈനയില്‍ ട്രെയിന്‍ യാത്രക്കാരെ വിറപ്പിച്ച് സൊംബികളുടെ ആക്രമണം'; വീഡിയോയുടെ വാസ്‌തവം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam