'കെ ജി എഫ് സ്വാമി'ക്കെതിരെ ഒരു കേസ് കൂടി, ഇത്തവണ 2,19,140 രൂപയുടെ തട്ടിപ്പ്, എല്ലാം വിദ്യാഭ്യാസ ലോൺ ശരിയാക്കാമെന്ന പേരിൽ

Published : Jun 12, 2026, 08:05 PM IST
KGF Swamy

Synopsis

യുകെയിൽ പഠിക്കാൻ വിദ്യാഭ്യാസ ലോൺ ശരിയാക്കാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 2,19,140 രൂപ തട്ടിയെടുത്ത കേസിൽ 'കെ ജി എഫ് സ്വാമി' എന്നറിയപ്പെടുന്ന ഷാജിക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു.  

തിരുവനന്തപുരം : കെ ജി എഫ് സ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. യു.കെയിൽ പഠിക്കുന്നതിനായി വിദ്യാഭ്യാസ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2,19,140 രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഉഴവത്ത്കടവ് പുതിയ റോഡ് സ്വദേശിനിയുടെ മകൾക്ക് യു.കെ യിൽ പഠിക്കുന്നതിനായി വിദ്യാഭ്യാസ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നാണ് പരാതി. 

15-10-2025 മുതൽ 29-04-2026 വരെയുള്ള കാലയളവിനുള്ളിൽ ബാങ്ക് അക്കൗണ്ട് മുഖേനയും നേരിട്ടും പല തവണകളായി 2,19,140 'കെ.ജി.എഫ് സ്വാമി' എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61) എന്നയാൾക്ക് കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വർണ്ണഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം സ്വാമി അറസ്റ്റിലായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോണില്‍ അജ്ഞാതന്റെ സന്ദേശം, ചുവന്ന സ്വിഫ്റ്റ് കാറില്‍ നിന്ന് ലഭിച്ചത് 10 ലക്ഷം രൂപയുടെ 400 കിലോ പുകയില ഉല്‍പന്നങ്ങള്‍
'കൃത്രിമ ദൃശ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു'; മേജർ രവിക്കെതിരെ രമേശ് ചെന്നിത്തലക്ക് പരാതി നൽകി പിണറായി