ജയിലിനുള്ളിലേക്ക് സിം കാർഡ് ഒളിപ്പിച്ചു കടത്താൻ ശ്രമം; പ്രതിക്കെതിരെ വീണ്ടും കേസ്

By Web TeamFirst Published Sep 9, 2021, 11:40 AM IST
Highlights

തെളിവെടുപ്പ് പൂർത്തിയാക്കി കൊയിലാണ്ടി ജയിലിലേക്ക് കൈമാറിയപ്പോൾ ജയിൽ അധികൃതർ നടത്തിയ സ്‌ക്രീനിങ്ങിലാണ് ഷംഷാദിന്റെ ശരീരത്തിൽ ഒളിപ്പിച്ച സിം കാർഡും മെമ്മറി കാർഡും പിടികൂടിയത്. 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടിയെന്നു വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കൊയിലാണ്ടി ജയിലിന് ഉള്ളിലേക്ക് സിംകാർഡ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിനാണ്  പ്രതി ഷംഷാദിനെതിരെ പൊലീസ് കേസെടുത്തത്. 

കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി കൊയിലാണ്ടി ജയിലിലേക്ക് കൈമാറിയപ്പോൾ ജയിൽ അധികൃതർ നടത്തിയ സ്‌ക്രീനിങ്ങിലാണ് ഷംഷാദിന്റെ ശരീരത്തിൽ ഒളിപ്പിച്ച സിം കാർഡും മെമ്മറി കാർഡും പിടികൂടിയത്. ഗൾഫിൽ നിന്നും കടത്തിക്കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടിയെന്നു വ്യാജരേഖയുണ്ടാക്കി കടത്തു സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഷംസാദ് പിടിയിലാകുന്നത്.

സ്വര്‍ണ്ണം പിടിച്ചെടുത്തെന്ന് വ്യാജരേഖയുണ്ടാക്കിയ കേസിലെ മറ്റൊരു പ്രതി ഹനീഫയെ  അജ്ഞാതർ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഷംഷാദ് പിടിയിലാകുന്നത്. ഈ കേസില്‍ തെളിവെടുപ്പിന് ശേഷം ജയിലിലേക്ക് കൊണ്ടുപോയപ്പോഴാണ് സിം കാര്‍ഡ് കടത്താന്‍ ശ്രമിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!