കോഴിക്കോട്ടെ സ്വര്‍ണാഭരണശാലയില്‍ തോക്കു ചൂണ്ടി മോഷണം: ഒരാൾ കൂടി അറസ്റ്റിൽ

By Web TeamFirst Published Aug 2, 2019, 3:47 PM IST
Highlights

മൂന്നംഗ സംഘത്തിലെ നയിം അലി ഖാനെ കവർച്ചയ്ക്കിടെ ജ്വല്ലറി ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഓമശ്ശേരിയിലെ ശാദി ഗോൾഡിൽ മൂന്നംഗ സംഘം കവർച്ച നടത്തിയത്.

കോഴിക്കോട്: മുക്കം ഓമശ്ശേരിക്ക് സമീപമുള്ള സ്വര്‍ണാഭരണശാലയില്‍ തോക്കു ചൂണ്ടി മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബംഗ്ലാദേശുകാരനായ ആലംഗീർ റഹ്മാനെയാണ് കൊടുവളളി പൊലീസ് പിടികൂടിയത്. കവർച്ച നടത്തിയ സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ട്.

ബംഗ്ലാദേശുകാരനായ ആലംഗീർ റഹ്മാനെ, ഇയാൾ താമസിച്ചിരുന്ന പർഗാനാസിലെത്തിയാണ് പൊലീസ് പിടികൂടിയത്. കവർച്ച നടത്തിയ ശേഷം അർദ്ധരാത്രിയോടെ സ്വർണ്ണവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃശ്ശൂരിലേക്കും അവിടെ നിന്ന് മദ്രാസിലേക്കും പിന്നീട് പശ്ചിമ ബംഗാളിലേക്കും സംഘം കടക്കുകയായിരുന്നു. റഹ്മാനൊപ്പം രക്ഷപ്പെട്ട അസാദുൽ മൊണ്ടാൽ ബംഗ്ലാദേശിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവര്‍ കവര്‍ച്ച ചെയ്ത ഇരുപത് പവൻ സ്വർണം കണ്ടെത്താനിയിട്ടില്ല. അസാദുൽ മൊണ്ടാലിനെ കണ്ടെത്താനായി ഇന്‍റർപോളിന്‍റെ സഹായം തേടിയിട്ടുണ്ട്.   

മൂന്നംഗ സംഘത്തിലെ നയിം അലി ഖാനെ കവർച്ചയ്ക്കിടെ ജ്വല്ലറി ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഓമശ്ശേരിയിലെ ശാദി ഗോൾഡിൽ മൂന്നംഗ സംഘം കവർച്ച നടത്തിയത്.
 

click me!