വിദ്യാർഥിയെ കാണാതായിട്ട് ഒരുമാസം; പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി

Published : Aug 02, 2019, 03:23 PM ISTUpdated : Aug 02, 2019, 04:03 PM IST
വിദ്യാർഥിയെ കാണാതായിട്ട് ഒരുമാസം; പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി

Synopsis

മൂന്ന് ദിവസമായി പ്രവീത് സ്കൂളിൽ വരാതിരുന്നതോടെ ക്ലാസ് ടീച്ചർ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. കാണാതാവുന്നതിന്റെ തലേന്ന് അച്ഛൻ പ്രകാശൻ പ്രവീതിനെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇടുക്കി: കണ്ണംപടിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായി ഒരുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കണ്ണംപടി ട്രൈബൽ സ്കൂളിലെ വിദ്യാർഥിയായ പ്രവീതിനെയാണ് കാണാതായത്. സംഭവത്തിൽ പ്രവീതിന്റെ അച്ഛൻ പ്രകാശന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൂൺ 26 മുതലാണ് പ്രവീതിനെ കാണാതാകുന്നത്. മൂന്ന് ദിവസമായി പ്രവീത് സ്കൂളിൽ വരാതിരുന്നതോടെ ക്ലാസ് ടീച്ചർ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. കാണാതാവുന്നതിന്റെ തലേന്ന് അച്ഛൻ പ്രകാശൻ പ്രവീതിനെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ പ്രകാശൻ നിരന്തരം മർദ്ദിക്കാറുണ്ടെന്നും സ്കൂൾ അധികൃതരും ബന്ധുക്കളും പറഞ്ഞു.

നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് പ്രകാശൻ പൊലീസിൽ പരാതി നൽകാൻ പോലും തയ്യാറായതെന്ന് ബന്ധു രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ, പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തന്നെ ക്രൂശിക്കാനാണ് ശ്രമമെന്നുമാണ് പ്രകാശന്റെ പ്രതികരണം. അതേസമയം, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും പ്രകാശന്റെ അടക്കം പങ്ക് പരിശോധിക്കുകയാണെന്നും ഇടുക്കി എസ്പി വ്യക്തമാക്കി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി