ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ശല്യം രൂക്ഷമെന്ന് നാട്ടുകാർ

Published : Nov 21, 2022, 01:57 PM ISTUpdated : Nov 21, 2022, 02:09 PM IST
ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ശല്യം രൂക്ഷമെന്ന് നാട്ടുകാർ

Synopsis

കാട്ടാന ശല്യം കൂടുതലായുള്ള മേഖലയാണ് ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശം. ഇവിടങ്ങളിൽ ഒറ്റയാൻ ഇറങ്ങി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു.

ഇടുക്കി: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തലകുളം സ്വദേശി സാമുവൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ്  ആക്രമണം ഉണ്ടായത്.  മതദേഹം കൃഷി സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശാന്തൻപാറയിലെ ഉയർന്ന പ്രദേശത്താണ് സാമുവലിന്റെ ഏലത്തോട്ടം. മൃതദേഹം തിരിച്ചെത്തിക്കുന്നതിനായി പഞ്ചായത്ത് അധികൃതരും പോലീസും ഉൾപ്പെടെയുള്ള സംഘം ഇവിടേക്ക് തിരിച്ചു. കാട്ടാന ശല്യം കൂടുതലായുള്ള മേഖലയാണ് ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശം. ഇവിടങ്ങളിൽ ഒറ്റയാൻ ഇറങ്ങി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു.

ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; തളരാതെ ബസ് ഒതുക്കി നിര്‍ത്തിയ ഡ്രൈവര്‍ രക്ഷിച്ചത് 48 ജീവനുകള്‍

 

അപകടകരമായ രീതിയില്‍ വാഹനം ഉപയോഗിച്ച് ഫുട്ബോള്‍ റാലി; ആലുവയില്‍ വാഹന ഉടമകള്‍ക്കെതിരെ കേസ്

ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്ക് എതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെയാണ് ആലുവ പൊലിസ് കേസെടുത്തത്.

അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകൾ, ചെറിയ കുട്ടികൾ  ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കാണ് നോട്ടീസയക്കുന്നത്.

ലോകകപ്പ് ആവേശവുമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നു. ആരാധക മത്സരം കട്ടൌട്ട് പോരിലേക്കും എത്തിയ സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. ഖത്തർ ലോകകപ്പിന്‍റെ വരവ് അറിയിച്ച് എറണാകുളം പറവൂരിലും ലോകകപ്പ് വിളംബര ജാഥ സംഘടിപ്പിച്ചിരുന്നു.

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ