ഒന്നരകിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

Published : Aug 01, 2018, 11:56 PM IST
ഒന്നരകിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

Synopsis

വാഹന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവ് സഹിതം യുവാവിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി റിറ്റ്‌സ് കാറും പിടിച്ചെടുത്തു.

കോഴിക്കോട്: താമരശ്ശേരി എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവ് സഹിതം യുവാവിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി റിറ്റ്‌സ് കാറും പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് അടിവാരം താമരശ്ശേരി കൊടുവള്ളി ഭാഗങ്ങളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന വയനാട് പടിഞ്ഞാറത്തറ നായര്‍മൂല, പാലത്തുംതലക്കല്‍ വീട്ടില്‍ സഞ്ജിത്ത് (24) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.  ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം