
കോഴിക്കോട്: ജിസിസി കെഎംസിസി ആഭിമുഖത്തിൽ സ്കൂൾ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്നു. കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലാണ് ജീവധാര എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് അതത് വിദ്യാലയങ്ങളിൽ തന്നെ പ്രാഥമിക ചികിത്സാപാഠങ്ങൾ നൽകുന്നത്. സാധാരണയായി സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങൾ നേരിടാനുള്ള ബേസിക് ലൈഫ് സപ്പോർട്ട് പാഠങ്ങളാണ് നൽകുന്നത്. ഈ മേഖലയിലെ വിദ്ഗ്ധരാണ് പരിശീലനം നൽകുക. കുഴഞ്ഞ് വീഴൽ, വീഴ്ചകൾ, ആക്സിഡന്റ്, പൊള്ളൽ, മുങ്ങൽ, മുറിവിന്റെ മാനേജ്‌മെന്റും രക്തസ്രാവ നിയന്ത്രണവും, വൈദ്യുതാഘാതം, ശ്വസനപാതയിൽ വസ്തുക്കൾ കുടുങ്ങുന്ന അവസ്ഥയായ ചോക്കിങ്ങ്, മൃഗങ്ങളുടെ ആക്രമണം, പാമ്പുകടി, പ്രകൃതി ദുരന്തങ്ങൾ എന്നിങ്ങനെ വിവിധ അപകടങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ട്രെയിനിങ് ക്യാമ്പുകളുടെ ഉദ്ഘാടനം വാണിമേൽ ക്രസൻ്റ് ഹൈസ്ക്കൂളിൽ മുസ്ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ സൈനുൽ ആബിദ് നിർവഹിച്ചു. ജാഫർ വി.കെ, സി.പി.സി.ആലി കുട്ടി, പി.സുരയ്യ ടീച്ചർ, എൻ.കെ.മൂസ്സമാസ്‌റ്റർ, എം.കെ.മജീദ്, അഷ്റഫ് കൊറ്റാല, മജീദ് കെ.കെ, കെ പ്രീത ടീച്ചർ ' ഷൗക്കത്ത് മാസ്റ്റർ പുതിയോട്ടിൽ , ശഹനാസ് കെ.കെ, സൗമ്യത കെ.വി, ഉമൈബ പി.പി, ഹമീദ് ചെന്നാട്ട്, സുബൈർ കോപ്പനാം കണ്ടി, ടി.കെ.ആലിഹസ്സൻ, റഹീം താഴെ കൊറ്റാല, അഹമ്മദ് എം.കെ, കാസിം കെ .പി, സുബൈർ തോട്ടക്കാട്, അസ്ലം കളത്തിൽ എന്നിവർ സംസാരിച്ചു. രഞ്ജീവ് കുറുപ്പ്, ഷിജിത്ത് എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam