
ചാരുംമൂട്: ഒരു വയസുകാരൻ ദേവന്റെ ജീവൻ രക്ഷിക്കാൻ ഉടൻ രണ്ട് ശസ്ത്രക്രിയ വേണം. 10 ലക്ഷത്തോളം രൂപ വേണ്ടി വരുന്ന ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. മാവേലിക്കര താലൂക്കിൽ താമരക്കുളം ഗ്രാമ പഞ്ചായത്തിൽ കണ്ണനാകുഴി ഒന്നാം വാർഡിൽ പ്ലാങ്കളത്തിൽ വീട്ടിൽ മുകേഷ്- മഞ്ജു ദമ്പതികളുടെ ഇളയ മകനാണ് ദേവൻ.
ജനിച്ചപ്പോൾ തന്നെ കുത്തിന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും ഗുരുതരമായ രോഗം കണ്ടെത്തിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയത്തിനും, ശ്വാസകോശത്തിനുമായി രണ്ടു ശസ്ത്രക്രിയകൾ എത്രയും വേഗം നടത്തണമെന്നാണ് ഡോക്ടര്‍ന്മാർ നിർദ്ദേശിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തോളം രൂപ വേണ്ടി വരുന്ന ശസ്ത്രക്രിയ നടത്താൻ വാടക വീട്ടിൽ കഴിയുന്ന മുകേഷിന്റെ കുടുബത്തിന് കഴിയാത്ത സ്ഥിതിയാണുള്ളത്.
കയ്യിലുണ്ടായിരുന്നതും നാട്ടുകാരുടേയുമൊക്കെ സഹായങ്ങളും കൊണ്ടാണ് ഒരു വർഷമായി കുഞ്ഞിനുള്ള ചികിത്സാ ചെലവുകൾ നടത്തിവരുന്നത്. നാട്ടുകാർ ചേർന്ന് പഞ്ചായത്തംഗം തൻസീർ കണ്ണനാകുഴി ചെയർമാനായും മുൻ പഞ്ചായത്തംഗം എൽ മിനി കൺവീനറായും ചികിത്സാ സമിതി രൂപീകരിച്ച് മഞ്ജുവിന്റെ പേരിൽ കാനറാ ബാങ്ക് ചാരുംമൂട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സാമ്പത്തിക ശേഖരണം തുടങ്ങിയിട്ടുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ട ഭാരിച്ച തുക കണ്ടെത്താൻ സുമനസ്സുകളുടെ സഹായം കൂടി വേണ്ടിവരും. അക്കൗണ്ട് നമ്പർ: 110125240913, ഐഎഫ്എസ്സി കോഡ്: CNRB0004662. ഗൂഗിള്‍ പേ: 6235397728.
Read more: പാസ്പോർട്ട് വെരിഫിക്കേഷന് എത്തി, ലിസിയാമ്മയുടെ രക്ഷകനായി മടങ്ങി!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം