
കോഴിക്കോട്: കോഴിക്കോട് സ്വദേശിയില്‍ നിന്ന് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്‍റെ പേരില്‍ പണം തട്ടിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. തമിഴ്നാട് സ്വദേശി സൂഫിയാന്‍ കബീറാണ് പിടിയിലായത്. 67 ലക്ഷം രൂപയാണ് കോഴിക്കോട് തട്ടിയത്. വ്യാജ നമ്പറുകളില്‍ നിന്ന് വാട്ട്സാപ്പ് വഴി മെസേജ് അയച്ച് ഓണ്‍ലൈൻ ട്രേഡിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.കേസിലെ കൃത്യത്തിന് ഉപയോഗിച്ച ഫോണും സിം കാര്‍ഡും സൈബര്‍ ക്രൈം അന്വേഷണ സംഘം കണ്ടെടുത്തു.പെര്‍മനന്‍റ് കാപ്പിറ്റല്‍ എന്ന പേരിലാണ് ഇയാള്‍ ഫോറെക്സ് ട്രേഡിങ്ങ് നടത്തിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam