
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്‍റെ ഷീ ലോഡ്ജ് പ്രവർത്തനം തുടങ്ങി. സ്ത്രീകൾക്ക് 100 രൂപ മുതൽ ചെലവിൽ ഷീ ലോഡ്ജിൽ താമസിക്കാം. ഡോർമെറ്ററി കൂടാതെ എസി, നോൺ എസി മുറികളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 120 പേർക്ക് ഇവിടെ താമസിക്കാം. കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു.
100 രൂപ മുതൽ 2250 വരെയാണ് റൂം നിരക്ക്. 100 രൂപയ്ക്ക് ഡോർമറ്ററിയിലാണ് താമസിക്കാൻ കഴിയുക. ഭക്ഷണം കഴിക്കാൻ കാന്‍റീന്‍ സൌകര്യവുമുണ്ട്. കെയർ ടേക്കർ, റിസപ്ഷനിസ്റ്റ് തുടങ്ങിയ ജീവനക്കാർ ഇവിടെയുണ്ട്.
ഓണ്‍ലൈനായി മുറി ബുക്ക് ചെയ്യാം. ഉദ്ഘാടനം കഴിഞ്ഞപ്പോഴേക്കും മാർച്ച് 13ന് 40 പേർ ബുക്ക് ചെയ്തുകഴിഞ്ഞു. ഒന്നിച്ചോ ഒറ്റയ്ക്കോ കോഴിക്കോടെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായും സൌകര്യപ്രദമായും ഇവിടെ താമസിക്കാം. ഷീ ലോഡ്ജ് ഏറ്റെടുത്ത് നടത്തുന്നതും സ്ത്രീകളാണ്.