ഞാനിന്ന് ലജ്ജിക്കുന്നു, 2 വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്; ദേശാഭിമാനി കാലത്തെ തെറ്റ് ഏറ്റുപറഞ്ഞ് മാധവൻകുട്ടി

Published : Jul 18, 2023, 05:40 PM ISTUpdated : Jul 18, 2023, 06:13 PM IST
ഞാനിന്ന് ലജ്ജിക്കുന്നു, 2 വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്; ദേശാഭിമാനി കാലത്തെ തെറ്റ് ഏറ്റുപറഞ്ഞ് മാധവൻകുട്ടി

Synopsis

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സിയെന്ന ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് വ്യക്തമാക്കിയാണ് മാധവൻകുട്ടി രംഗത്തെത്തിയത്.

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മരണ വാർത്തക്ക് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ - സാസ്കാരിക - സാമൂഹ്യ മേഖലയിലുള്ളവരെല്ലാം അദ്ദേഹത്തിൻ്റെ ഓർമ്മകൾ പങ്കുവച്ച് രംഗത്തെത്തുകയാണ്. കേരളത്തിൻ്റെ കനത്ത നഷ്ടമെന്ന വികാരമാണ് ഏവരും പങ്കുവയ്ക്കുന്നത്. അതിനിടയിലാണ് ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ സ്ഥാനം വഹിച്ചിരുന്ന എൻ മാധവൻകുട്ടി ദേശാഭിമാനിക്കാലത്തെ തെറ്റ് ഏറ്റുപറഞ്ഞ് രംഗത്തെത്തിയത്.

ജനം ജനം ജനപ്രവാഹം... വഴിനീളെ സ്നേഹം, കണ്ണീർ; ഉമ്മൻചാണ്ടിയെ ഒരുനോക്കുകാണാൻ തലസ്ഥാന ജനത, പുതുപ്പള്ളി ഹൗസിലേക്ക്

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സിയെന്ന ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് വ്യക്തമാക്കിയാണ് മാധവൻകുട്ടി രംഗത്തെത്തിയത്. ആ രണ്ട് കാരണങ്ങളും വിശദമായി കുറിച്ച അദ്ദേഹം ക്ഷമയും ചോദിച്ചു.

മാധവൻകുട്ടിയുടെ കുറിപ്പ്

കേരളത്തിലെ ഒരു
മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ
മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്

1 "ശൈലിമാറ്റം "
"ഐ എസ് ആര്‍ ഒ ചാരക്കേസ് "
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മന്‍ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യൻ
എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍
പിന്തുണ അങ്ങേയറ്റം
ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .

2 ഉമ്മന്‍ ചാണ്ടിക്കു നേരേ
ഉയര്‍ത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയില്‍
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാന്‍
നല്‍കിയ അധാര്‍മ്മിക
പിന്തുണയില്‍ ഞാനിന്നു
ലജ്ജിക്കുന്നു.

ഇതു പറയാന്‍ ഓ സി യുടെ മരണംവരെ
ഞാന്‍ എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്‌
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .

ഉമ്മന്‍ ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോണ്‍ഗ്രസ് യു ഡി എഫ്
പ്രവര്‍ത്തകരുടെയും
ദുഃഖത്തില്‍ പങ്കുചേരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്