ഓപ്പറേഷൻ സ്റ്റീൽ ബേർഡ്, കോഴി ഫാമിൽ നിന്ന് കണ്ടെത്തിയത് പത്തോളം ഗുണ്ടുകൾ, പ്രത്യേകമായി രൂപകല്പന ചെയ്ത കത്തിയും വിവിധ ആയുധനങ്ങളും

Published : Mar 26, 2026, 08:06 PM IST
Operation Steel Bird

Synopsis

കൊച്ചി റൂറൽ ജില്ലാ പോലീസ് നടത്തിയ ഓപ്പറേഷൻ 'സ്റ്റീൽ ബേർഡിൽ' നാല് ക്രിമിനലുകൾ പിടിയിലായി. നിരവധി കേസുകളിൽ പ്രതികളായ ഇവരിൽ നിന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത കത്തി, ഗുണ്ടുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു. 

കൊച്ചി: ക്രമിനലുകളെ കുടുക്കാൻ ഓപ്പറേഷൻ 'സ്റ്റീൽ ബേർഡു'മായി റൂറൽ ജില്ലാ പൊലീസ്. നാല് പേർ റൂറൽ ജില്ലയിൽ പൊലീസ് പിടിയിലായി. പാറക്കടവ്, കോടുശേരി ചേറോത്ത് വിനീത് (37) , എടത്തല പൊട്ടച്ചിറ വെങ്ങോടൻ ബിലാൽ (32), പെരിങ്ങോട്ടിൽ ശരത് (33 ), തൃക്കാക്കര ജഡ്ജ് മുക്ക് അജാസ് (33) എന്നിവരാണ് പിടിയിലായത്.

നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. ഇയാളിൽ നിന്ന് പ്രത്യേകമായി രൂപകല്പന ചെയ്ത കത്തി കണ്ടെടുത്തു. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു. അജാസ് പൊട്ടച്ചിറയിൽ നടത്തുന്ന കോഴി ഫാമിൽ നിന്ന് പത്തോളം ഗുണ്ടുകൾ കണ്ടെടുത്തു. ബിലാലും ശരത്തും ഗുണ്ടാ ലിസ്റ്റിൽ ഉള്ളവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ്.

വിവിധ ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ മേൽനോട്ടത്തിൽ ഒറ്റ ദിവസം നടത്തിയ ഓപ്പറേഷനിലാണ് ക്രിമിനലുകളെ കസ്റ്റഡിയിൽ എടുത്തത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആകാശത്ത് പറപറക്കുന്ന ക്യാൻവാസ്, വിമാനം മുഴുവൻ പെയിന്റിംഗുമായി എയർ ഇന്ത്യ എക്സ്പ്രസ്സ് ചരിത്രത്തിലേക്ക്
ഒരാഴ്ച നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തത് 1,13,011 വണ്ടികൾ: 2,70,51,150 രൂപ പിഴ ഈടാക്കി