സുരഭിക്കവലയിലെ കടുവയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ്; കടുവയിറങ്ങിയിട്ട് ഒരുമാസം

Published : Feb 16, 2024, 01:04 PM ISTUpdated : Feb 16, 2024, 03:58 PM IST
സുരഭിക്കവലയിലെ കടുവയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ്; കടുവയിറങ്ങിയിട്ട് ഒരുമാസം

Synopsis

ഒരുമാസമായി മുള്ളൻകൊല്ലി, പുൽപ്പളളി മേഖലയിൽ കടുവയുടെ സാന്നി​ദ്ധ്യമുണ്ടായിരുന്നു. 

മാനന്തവാടി: വയനാട് സുരഭിക്കവലയിലിറങ്ങിയ കടുവയെ വെടിവെക്കാൻ ഉത്തരവ്. കൂട് സ്ഥാപിച്ചിട്ടും കടുവ പിടിയിലാകാത്തതിനെ തുടർന്നാണ് മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ‌ ഉത്തരവിട്ടിരിക്കുന്നത്. ഒരുമാസമായി മുള്ളൻകൊല്ലി, പുൽപ്പളളി മേഖലയിൽ കടുവയുടെ സാന്നി​ദ്ധ്യമുണ്ടായിരുന്നു. ജനവാസമേഖലയിലിറങ്ങിയ കടുവ നിരവധി വളർത്തുമൃഗങ്ങളെ പിടികൂടുകയും കൃഷിയിടത്തിൽ തമ്പടിക്കുകയും ചെയ്തിരുന്നു. ക്യാമറ ട്രാപ് വച്ചിട്ടുണ്ട്. കടുവയെ തിരിച്ചറിഞ്ഞ ശേഷം മാത്രം മയക്കുവെടി വയ്ക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

പുല്‍പ്പള്ളി സുരഭിക്കവലയില്‍ എത്തിയ കടുവ ആടിനെ ആക്രമിച്ചിരുന്നു. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സ് ഉള്ള ആടിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ ജഡം കണ്ടെത്തിയത്. പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ പലര്‍ച്ച നാലരയോടെയാണ് തൊഴുത്തിന് സമീപത്ത് വെച്ച് ആക്രമിച്ചത്. കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് കടുവ കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം