പെട്ടിഓട്ടോയിൽ കറക്കം, ലക്ഷ്യം വർക്ക് ഷോപ്പുകൾ; പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യംചെയ്തു, നാലംഗസംഘം വലയിൽ

Published : Feb 16, 2024, 12:53 PM IST
പെട്ടിഓട്ടോയിൽ കറക്കം, ലക്ഷ്യം വർക്ക് ഷോപ്പുകൾ; പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യംചെയ്തു, നാലംഗസംഘം വലയിൽ

Synopsis

മോഷണ വസ്തുക്കൾ ആക്രി വിലയ്ക്ക് വിറ്റ് ആർഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ്

തൃശൂർ: അന്തർ സംസ്ഥാന മോഷ്ടാക്കളെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കൊൽക്കത്ത മുർഷിദാബാദ് സ്വദേശി മുഹമ്മദ് ഷുക്കൂർ അലി (23),  ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി സൂരജ് സൈനി (20), ദില്ലി സ്വദേശി ഫാറൂഖ് (29), കൊൽക്കത്ത ഹസ്നാബാദ് സ്വദേശി മുഹദുൾ ഖാൻ (23) എന്നിവരെയാണ് വടക്കേക്കാട് പൊലീസ് നൈറ്റ് പട്രോളിങിനിടെ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് നാല് ബാറ്ററി, ലിവർ, വീൽസ്പാനർ, പ്ലെയർ, വിവിധ കട്ടിംങ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. 

നൈറ്റ് പെട്രോളിങിനിടെ പെട്ടി ഓട്ടോറിക്ഷയിൽ വരികയായിരുന്ന സംഘത്തെ അഞ്ഞൂരിൽ വെച്ച് സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇവർ അന്തർസംസ്ഥാന മോഷ്ടാക്കളാണെന്ന് മനസ്സിലായത്. കുന്നംകുളം കാണിപ്പയൂരിൽ ബാബുവിന്‍റെ വർക്ക് ഷോപ്പ് കുത്തിതുറന്ന് സാധനങ്ങൾ കവർന്ന് വരുമ്പോഴാണ് സംഘം വലയിലായത്. മോഷണ വസ്തുക്കൾ ആക്രി വിലയ്ക്ക് വിറ്റ് ആർഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ പെട്ടി ഓട്ടോറിക്ഷയിൽ സ്ഥിരമായി കറങ്ങി നടന്ന് വർക്ക് ഷോപ്പുകളില്‍ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചിട്ടുണ്ട്. വടക്കേക്കാട് നിന്നും ജനറേറ്റർ മോഷ്ടിച്ചു. വടക്കേക്കാട് എസ് എച്ച് ഒ ബിനുവിന്‍റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ യൂസഫ്, സാബു, ഗോപിനാഥൻ, സുധീർ, പൊലീസുകാരായ മിഥുൻ, രതീഷ് കുമാർ, നിബു, രതീഷ്, അരുൺ ജി കെ. സി ബിനീഷ് എന്നിവരും ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ