
ഇടുക്കി: ആനച്ചാലിലെ തിരക്കേറിയ മെയിൻ ജംഗ്ഷനിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി നിരവധി വാഹനങ്ങൾ തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്ന് ഇന്നലെ രാത്രി എട്ടു മണിയോടെ അറവുമാടുമായി വന്ന ഉയർന്ന കവറിംഗ് ബോഡി ചെയ്ത പിക്അപ് വാൻ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗത്തിൽ ഇടിച്ചാണ് വ്യാപക നഷ്ടം വരുത്തിയത്. രണ്ട് കാറുകൾ ഓട്ടോറിക്ഷകൾ ബൈക്കുകൾ എന്നിവയും കടകളും തകർത്താണ് വാഹനം നിന്നത്. പരിക്കേറ്റ വരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam