
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോവളം സ്വദേശിനിയായ സരിതയാണ് മരിച്ചത്. ബാലരാമപുരത്തിന് സമീപം തേമ്പാമുട്ടത്ത് ഞായറാഴ്ച വൈകുന്നേരത്തായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ സരിത മരിക്കുകയായിരുന്നു.
കാട്ടാക്കട ഭാഗത്തു നിന്ന് കോവളത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ബാലരാമപുരത്ത് നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് അതുവഴി പോവുകയായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു. സരിതയും ബന്ധുക്കളും കാട്ടാക്കടയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ആകെ പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുണ്ടായിരുന്നത്. സരിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചു.
അതേസമയം തിരുവനന്തപുരം ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. ഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാർ, ഒരു ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam