
ചെന്നൈ: തമിഴ്നാട്ടിൽ ആറു വയസ്സുകാരനെ മദ്യം കുടിപ്പിച്ചതിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സ്വദേശി അജിത് കുമാർ ആണ് അറസ്റ്റിലായത്. പൊങ്കൽ ആഘോഷത്തിനിടെയാണ് സംഭവം. കുട്ടിയെ മദ്യം കുടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട അയൽക്കാരനാണ് പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ബാല നീതി നിയമം, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
വീഡിയോ കണ്ടവർ അമ്പരന്നു, ഭാര്യയ്ക്ക് ഭാവിയിൽ ഗർഭം ധരിക്കണ്ട, ഡോക്ടറുടെ സ്വയം വന്ധ്യംകരണശസ്ത്രക്രിയ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam