കോഴിക്കോട് വളർത്തുപോത്തിന്റെ കുത്തേറ്റ് ഉടമ മരിച്ചു; വാൽപ്പാറയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് 65കാരന് പരിക്ക്

Published : Apr 22, 2024, 06:15 PM IST
കോഴിക്കോട് വളർത്തുപോത്തിന്റെ കുത്തേറ്റ് ഉടമ മരിച്ചു; വാൽപ്പാറയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് 65കാരന് പരിക്ക്

Synopsis

കോഴിക്കോട് മാവൂരിലാണ് വളർത്തു പോത്തിന്റെ കുത്തേറ്റ് 65 കാരൻ മരിച്ചത്. മാവൂർ പനങ്ങോട് കുളങ്ങര ഹസൈനാർ ആണ് മരിച്ചത്

തിരുവനന്തപുരം: കോഴിക്കോട് വളർത്തു പോത്തിന്റെ കുത്തേറ്റ് ഉടമ മരിച്ചു. വാൽപ്പാറ അണലി എസ്റ്റേറ്റിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് 60 കാരന് ഗുരുതരമായി പരിക്കേറ്റു. 

കോഴിക്കോട് മാവൂരിലാണ് വളർത്തു പോത്തിന്റെ കുത്തേറ്റ് 65 കാരൻ മരിച്ചത്. മാവൂർ പനങ്ങോട് കുളങ്ങര ഹസൈനാർ ആണ് മരിച്ചത്. പോത്തിനെ തീറ്റിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും  മരിച്ചു. 

വാൽപ്പാറ അണലി എസ്റ്റേറ്റ് തൊഴിലാളി രവിക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഉച്ചതിരിഞ്ഞ് 2 മണിക്ക് എസ്റ്റേറ്റിലെ കാപ്പിതോട്ടത്തിൽ വച്ചായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വയറിനാണ് പരിക്ക്.വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി പൊള്ളിച്ചിയിലേക്ക് കൊണ്ടുപോയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം