വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ പെട്രോൾ ചോര്‍ച്ചയുള്ള ബൈക്ക് വച്ച ഉടമ അറസ്റ്റിൽ, വാഹനം പിടിച്ചെടുത്തു

Published : Jan 06, 2026, 10:08 PM IST
royal enfield

Synopsis

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 500-ൽ അധികം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ഇതിന് പിന്നാലെ, വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇന്ധനച്ചോർച്ചയുള്ള ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ ഏരിയയിൽ ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇന്ന് നടന്ന പരിശോധനയിലാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പെട്രോൾ നോബ് ഓഫ് ചെയ്ത് ചോർച്ച അടയ്ക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് വാഹന ഉടമയ്ക്കെതിരെ തൃശ്ശൂർ ആർപിഎഫ് പോസ്റ്റ് 154-ാം വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റെയിൽവേ പരിസരത്ത് വാഹനം പാർക്ക് ചെയ്യുന്നവർ കൃത്യമായ മെയിന്റനൻസ് നടത്തണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൊമേഴ്സ്യൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ സംയുക്തമായി ഫയർ സേഫ്റ്റി ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്.

500-ഓളം ബൈക്കുകൾ കത്തിയമർന്നു; സ്റ്റേഷൻ മാസ്റ്റർക്ക് കോർപ്പറേഷൻ നോട്ടീസ്

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള പാർക്കിംഗ് ഏരിയയിൽ ഇന്ന് പുലർച്ചെ ആറരയോടെയുണ്ടായ വൻ തീപിടിത്തത്തിൽ 500-ലേറെ ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തിയനശിച്ചു. സംഭവത്തെത്തുടർന്ന് കെട്ടിട നിർമ്മാണ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷൻ മാസ്റ്റർക്ക് തൃശ്ശൂർ കോർപ്പറേഷൻ നോട്ടീസ് അയച്ചു. പാർക്കിംഗിലുണ്ടായിരുന്ന ബൈക്കുകളുടെ പെട്രോൾ ടാങ്കുകൾ പൊട്ടിത്തെറിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു. തൊട്ടടുത്ത ടിക്കറ്റ് കൗണ്ടറും പാളത്തിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ എഞ്ചിനും ഭാഗികമായി കത്തിനശിച്ചു. 5 ഫയർ യൂണിറ്റുകൾ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജീവനക്കാരും നാട്ടുകാരും സമയത്തിന് മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പാർക്കിംഗ് ഏരിയയിൽ മുൻസിപ്പൽ ബിൽഡിംഗ് നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് കോർപ്പറേഷന്റെ കണ്ടെത്തൽ. ഏഴ് ദിവസത്തിനകം വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓടിക്കൊണ്ടിരിക്കെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് നാല് പേർ, തലനാരിഴയ്ക്ക് രക്ഷ
ചെന്നൈ ടു കോഴിക്കോട്, സ്വകാര്യ ബസിലെത്തിയ സുമൈറിനെ കാത്ത് വയനാട് അതിർത്തിയിൽ എക്സൈസ്! ലക്ഷങ്ങളുടെ മെത്താഫിറ്റമിനുമായി പിടിയിൽ