
തൊടുപുഴ: ഇടുക്കിയിൽ കാറുകളെ തടഞ്ഞുനിർത്തുന്ന പടയപ്പയെന്ന കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായതിന്റെ തൊട്ടുപിന്നാലെയാണ് കാറുകളെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഭക്ഷണം തേടിയാണ് ആന വാഹനങ്ങൾ തടയുന്നതെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം മൂന്നാർ - ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസിന്റ ചില്ല് തകർത്തിരുന്നു. കാലിന് പരിക്കേറ്റ ആനക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയില്ലെന്നും വനപാലകർ പറയുന്നു. ജനവാസ മേഖലയിലാണ് പടയപ്പ മിക്കപ്പോഴും. അരിയടക്കമുള്ള സാധനങ്ങളാണ് ഈ ആനയുടെ ഇഷ്ടഭക്ഷണം. ഇവ കിട്ടാതെ വരുമ്പോൾ ചിലപ്പോൾ അക്രമാസക്തമാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam