പൊലീസിൽ പരാതി നൽകിയത് പകയായി; അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതി പ്രേംകുമാറിനായി വല വിരിച്ച് പൊലീസ്

Published : Jun 05, 2025, 10:33 PM IST
padiyoor double murder

Synopsis

പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

തൃശ്ശൂര്‍: തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനായി വല വിരിച്ച് പൊലീസ്. ഉദയംപേരൂരില്‍ ഭാര്യയെ കൊന്ന് തള്ളിയ കേസിലെ പ്രതിയാണ് പ്രേംകുമാറെന്നും പൊലീസ് അറിയിച്ചു. പ്രേംകുമാറിന്‍റെ സംശയ രോഗവും സ്വഭാവ ദൂഷ്യവും തിരിച്ചറിഞ്ഞതോടെ രേഖ സ്റ്റേഷനില്‍ പരാതി നല്‍കി, പ്രേം കുമാറിനെ ഒഴിവാക്കാന്‍ നോക്കി. ഈ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് രേഖയുടെ സഹോദരി സിന്ധു പറയുന്നു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

പടിയൂരില്‍ 74 കാരി മണിയെയും 43 വയസ്സുള്ള മകള്‍ രേഖയെയും വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേംകുമാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ട് കൊല്ലം മുമ്പ് വിവാഹ മോചനം നേടിയിരുന്ന രേഖ എറണാകുളത്തുവച്ചാണ് ഹോട്ടല്‍ ജീവനക്കാരനായിരുന്ന പ്രേകുമാറിനെ കണ്ടുമുട്ടുന്നത്. ഭാര്യ അപകടത്തില്‍ മരിച്ചെന്നും രണ്ട് മക്കളുണ്ടെന്നുമാണ് അയാള്‍ രേഖയോട് പറഞ്ഞത്. തുടര്‍ന്ന് ഇരുവരും എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഒരുമാസം അവിടെ താമസിച്ചശേഷമാണ് വീട്ടുകാരെ വിവാഹ വിവരം അറിയിച്ചതെന്ന് രേഖയുടെ സഹോദരി സിന്ധു പറഞ്ഞു.

സ്ഥിരമായി ഒരിടത്തും ജോലിക്ക് നില്‍ക്കാത്തത് വഴക്കിന് കാരണമായി. രേഖ ജോലിക്ക് ശ്രമിച്ചപ്പോള്‍ ഫോണടക്കം പിടിച്ചുവച്ചു. മര്‍ദ്ദനവും തുടര്‍ന്നു. രേഖയും അമ്മയും പ്രേംകുമാറിനെ ഒഴിവാക്കാനായി പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച പരാതി നല്‍കി. ഇരുവരെയും വിളിപ്പിച്ച പൊലീസ് കൗണ്‍സിലിങ് കഴിഞ്ഞ് വരാന്‍ പറഞ്ഞ് വിട്ടു. തിങ്കഴാഴ്ചയാണ് അമ്മ സഹോദരിയെ അവസാനമായി വിളിച്ചത്. ഇന്നലെ അഴുകിയ നിലയിലായിരുന്നു മൃതദേഹം വീടിനുള്ളില്‍ കണ്ടത്. പ്രേംകുമാറിനെ കാണാതായതോടെയാണ് ഇയാളിലേക്ക് പൊലീസ് അന്വേഷണമെത്തിയത്.

2019ല്‍ ഉദയം പേരൂര്‍ വിദ്യ കൊലപാതകകക്കേസിലെ പ്രതിയാണ് പ്രേംകുമാര്‍. കാമുകിയുമായി ചേര്‍ന്ന് ആദ്യ ഭാര്യയായ വിദ്യയെ തമിഴ്നാട്ടില്‍ കൊന്ന് തള്ളിയതാണ് കേസ്. പൊലീസിന് വഴിതെറ്റിക്കാന്‍ ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കിയിരുന്നു പ്രേം. പൊലീസ് തന്നിലേക്കെത്തുന്നതറിഞ്ഞ് പരിരക്ഷയ്ക്ക് പരാതിയുമായി എത്തുകയും ചെയ്തിരുന്നു. ഒടുവില്‍ പിടിവീണശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് രേഖയുമായുള്ള ബന്ധം തുടങ്ങുന്നത്. പുരുഷ സുഹൃത്തുക്കളുമൊന്നിച്ചുള്ള ചിത്രം രേഖയുടെ വസ്ത്രത്തില്‍ ഒട്ടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പൊലീസ് കഴിഞ്ഞ ഞായാഴ്ച പ്രതി പൊലീസ് സ്റ്റേഷനിലെത്തിയ ദൃശ്യങ്ങളും പുറത്തുവിട്ടു.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു