ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റു, പാലക്കാട്ട് യുവാവ് മരിച്ചു

Published : Apr 26, 2023, 10:02 PM ISTUpdated : Apr 28, 2023, 05:44 PM IST
ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റു, പാലക്കാട്ട് യുവാവ് മരിച്ചു

Synopsis

മണ്ണാർക്കാട് ടൗണിലെ ബേക്കറിയിൽ ഇലക്ടിക്കൽ ജോലികൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.   

പാലക്കാട് : മണ്ണാർക്കാട് ഇലക്ട്രിക്കൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയും മകൻ അഷറഫാണ് മരിച്ചത്. മണ്ണാർക്കാട് ടൗണിലെ ബേക്കറിയിൽ ഇലക്ടിക്കൽ ജോലികൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. 

പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

അതിനിടെ, കണ്ണൂർ, തൃശൂ‍ര്‍ ജില്ലകളിൽ രണ്ട് വാഹന അപകടങ്ങളിലായി ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. തൃശ്ശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ചാണ് രണ്ട് യുവാക്കൾ മരിച്ചത്. മലപ്പുറം തിരൂർ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

കണ്ണൂർ കണ്ണാടിപറമ്പ് ആറാം പീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് രണ്ട് പേർ മരിച്ചത്. കാട്ടാമ്പള്ളി ഇടയിൽ പീഠിക സ്വദേശികളായ അജീർ (26) , ബന്ധു  റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ച് പോകുന്നതിനിടെ ഇന്നലെ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്.
 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി