
പാലക്കാട്: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 111 പേർക്കെതിരെ പാലക്കാട് ജില്ലയിൽ പൊലീസ് കേസ് എടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം പാലക്കാട് 50 പേർക്കാണ് ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 20 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. വടക്കഞ്ചേരിയിൽ പാൽ വിൽപ്പനക്കാരന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന നടത്തിയ ആന്റിജൻ പരിശോധനയിൽ സമ്പർക്കപ്പട്ടികയിലുളള നാല് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 56 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിൽ 405പേരാണ് ചികിത്സയിലുളളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam