ആള് മാറിയത് അറിഞ്ഞില്ല! ചെക്പോസ്റ്റിൽ വണ്ടി നിർത്തി ഡ്രൈവർ വരുന്നു, പൊതി കൈമാറുന്നു; പെട്ടത് 13 ഉദ്യോഗസ്ഥർ

Published : Jan 12, 2025, 01:32 PM IST
ആള് മാറിയത് അറിഞ്ഞില്ല! ചെക്പോസ്റ്റിൽ വണ്ടി നിർത്തി ഡ്രൈവർ വരുന്നു, പൊതി കൈമാറുന്നു; പെട്ടത് 13 ഉദ്യോഗസ്ഥർ

Synopsis

കൈക്കൂലിയായി ഡ്രൈവർമാർ നൽകിയ 1,49,490 രൂപ വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തു

പാലക്കാട്: പാലക്കാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വരുന്നു. ആർടിഒ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു. 13 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്. എംവിഐ ശരത് സേനൻ, എഎംവിഐ അൻഷാദ് ഒ ഐ, എഎംവിഐ പ്രവീണ്‍ കുമാര്‍, എഎംവിഐ മനു ടി ആര്‍, ഒഎ അഖിൽ, എഎംവിഐ പരീദ്, ഒ എ മിനി, എഎംവിഐ  സജീവ്, ഒഎ നിഷ ദേവി, എഎംവിഐ  മണികണ്ഠൻ, ഒഎ നിഥിൻ, എഎംവിഐ സുധീഷ്, ഒഎ മിഥുൻ വിശ്വനാഥൻ എന്നിവര്‍ക്കെതിരെ നടപടി വരും. വാളയാർ, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിൽ 10ന് രാത്രി മുതൽ 11ന് പുലര്‍ച്ചെ വരെയാണ് പരിശോധന നടത്തിയത്. 

10ന് രാത്രി 11 മുതൽ 11ന് പുലര്‍ച്ചെ മൂന്ന് വരെ നടത്തിയ മിന്നൽ പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങൾ, കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നവരിൽ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി.

കൈക്കൂലിയായി ഡ്രൈവർമാർ നൽകിയ 1,49,490 രൂപ വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തു. പാലക്കാട് ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകൾ വഴി അന്യസംസ്ഥാനങ്ങളിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങളിൽ നിന്നും കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങളിൽ നിന്നും ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽ നിന്നുമായി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പരിശോധന കൂടാതെ വാഹനങ്ങൾ കടത്തി വിടുന്നുവെന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് വിജിലൻസ് യൂണിറ്റ് അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ നടത്തിയ  മിന്നൽ പരിശോധനയിൽ വാളയാർ ഇൻ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 90,650 രൂപയും വാളയാർ ഔട്ട് മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ  നിന്നും 29,000 രൂപയും, ഗോപാലപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 15,650 രൂപയും ഗോവിന്ദാപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 10,140 രൂപയും, മീനാക്ഷിപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 4,050 രൂപയും ഉൾപ്പെടെ ആകെ 1,49,490 രൂപ വിജിലൻസ് പിടിച്ചെടുക്കുകയായിരുന്നു. 

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.

ചെക്പോസ്റ്റുകളിൽ നോട്ടീസ് പതിക്കാൻ തമിഴ്നാട്, കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കളക്ടർ

ഇന്ത്യയിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ കണക്ക്; കേരളത്തിൽ നിന്ന് 4 ശതമാനം മാത്രമെന്ന് മന്ത്രി

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; 9-9-0-0-0, ഈ നമ്പർ സ്വപ്നത്തിൽ കണ്ടു; പിന്നെ നടന്നത് ആർക്കും വിശ്വസിക്കാനാവില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു