സ്വിഫ്റ്റിനുള്ളിലെ ആരുമറിഞ്ഞില്ല, പുക ഉയരുന്നത് കണ്ടത് മറ്റൊരു കാറിലുള്ളവര്‍; അലറി വിളിച്ച് പറഞ്ഞു; രക്ഷയായി

Published : Jan 12, 2025, 12:53 PM IST
സ്വിഫ്റ്റിനുള്ളിലെ ആരുമറിഞ്ഞില്ല, പുക ഉയരുന്നത് കണ്ടത് മറ്റൊരു കാറിലുള്ളവര്‍; അലറി വിളിച്ച് പറഞ്ഞു; രക്ഷയായി

Synopsis

കാര്‍ വെങ്ങളത്തിന് സമീപം നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളിക്കത്തി. 

കോഴിക്കോട്:  ദേശീയ പാത 66ല്‍ ചേമഞ്ചേരിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. വലിയ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് സംഭവം. ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്‍റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്.

അപകടം നടക്കുമ്പോള്‍ കാറില്‍ നാല് യാത്രക്കാരുണ്ടായിരുന്നു. വാഹനത്തിന്‍റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റൊരു കാറിലെ യാത്രക്കാരാണ് വിവരം അറിയിച്ചത്. ഉടന്‍ തന്നെ കാര്‍ വെങ്ങളത്തിന് സമീപം നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളിക്കത്തി. 

കാറിന്‍റെ ഒരു വശം പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിരക്ഷാസേന എത്തുന്നതിന് മുന്‍പ് തന്നെ യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ നേതൃത്വം നല്‍കി.

ചെക്പോസ്റ്റുകളിൽ നോട്ടീസ് പതിക്കാൻ തമിഴ്നാട്, കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കളക്ടർ

ഇന്ത്യയിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ കണക്ക്; കേരളത്തിൽ നിന്ന് 4 ശതമാനം മാത്രമെന്ന് മന്ത്രി

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; 9-9-0-0-0, ഈ നമ്പർ സ്വപ്നത്തിൽ കണ്ടു; പിന്നെ നടന്നത് ആർക്കും വിശ്വസിക്കാനാവില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു