ആശുപത്രിയിലെത്തിച്ചത് മകൻ, അമ്മ മരിച്ചിരുന്നു, മൃതദേഹത്തിനരികിൽ അച്ഛൻ അവശനിലയിൽ; വയോധിക ദമ്പതികൾ ആത്യമഹത്യയിലേക്ക് നീങ്ങിയത് അസുഖം കാരണം

Published : Jul 10, 2026, 09:34 PM IST
DEATH IMAGE-palakkad elderly couple suicide attempt linked to financial and health struggles

Synopsis

ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരി പുഷ്പലതയാണ് മരിച്ചത്

പാലക്കാട്: ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരി പുഷ്പലതയാണ് മരിച്ചത്. ഭർത്താവ് 76 കാരൻ ദിവാകരൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുന്നതായി എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം ഭർത്താവിനെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന മകനാണ് ആശുപത്രിയിൽ എത്തിച്ചത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആവേശം കുറച്ച് കൂടിപ്പോയി, ഒടുവിൽ പ്രധാനാധ്യാപികക്ക് പണികിട്ടി; വിജയ്‍യിന്റെ പ്രസം​ഗം സ്കൂളിൽ ലൈവായി പ്രദർശിപ്പിച്ചതിന് സസ്പെൻഷൻ
കൊച്ചിയിലെ ടൈറ്റസിന്‍റെ വാടകവീട്, താമസിക്കുന്നത് മലപ്പുറം സ്വദേശി ശരത്ത്, മുങ്ങുന്നതിന് മുൻപ് പണവും മോഷ്ടിച്ചു തീയുമിട്ടു; യുവാവ് പിടിയിൽ