ചിറ്റൂരിൽ എക്സൈസ് പരിശോധന, തെങ്ങിൻതോപ്പിലും വാഹനത്തിലും സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്  460 ലിറ്റർ സ്പിരിറ്

Published : May 04, 2025, 12:17 PM IST
ചിറ്റൂരിൽ എക്സൈസ് പരിശോധന, തെങ്ങിൻതോപ്പിലും വാഹനത്തിലും സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്  460 ലിറ്റർ സ്പിരിറ്

Synopsis

എക്സൈസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചു. 

പാലക്കാട്: ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ 460 ലിറ്റർ സ്പിരിറ്റ് പിടികൂടി. ചിറ്റൂർ കമ്പാലത്തറയിലെ തെങ്ങിൻതോപ്പിലും, വാഹനത്തിൽ സൂക്ഷിച്ച നിലയിലുമാണ് സ്പിരിറ്റ് കണ്ടെടുത്തത്. എക്സൈസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചു.  

പരീക്ഷയ്ക്ക് 2 ദിവസം മാത്രം; എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

എക്സൈസ് ലഹരി വേട്ട

 

തിരുവനന്തപുരത്ത് എക്സൈസിന്‍റെ ലഹരി വേട്ട. സ്വകാര്യ ബസിൽ ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചു കടത്തിയ ലഹരി മരുന്ന് പിടികൂടി. 190 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശിയാണ് എക്സൈസിന്‍റെ പിടിയിലായത്. കൊല്ലം സ്വദേശി സുഹൈൽ നസീർ ആണ്  ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ ബസ്സില്‍ ന്യൂജൻ മയക്കുമരുന്നായ എംഡിഎംഎയുമായി കുടുങ്ങിയത്. 

അമരവിള ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് യുവാവിൽ നിന്നും എക്സൈസ് മയക്കുമരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ഇനിലക്കാരനാണ് ബെംഗളൂരുവിൽ എംബിഎ വിദ്യാർഥിയായ സുഹൈൽ നസീറെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ എക്സൈസ് സംഘം ചെക്പോസ്റ്റിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കല്ലമ്പലത്തേക്കുള്ള യാത്രക്കിടെ സുഹൈലിനെ പിടികൂടിയത്. ഇയാൾ കൊല്ലം-തിരുവനന്തപുരം ജില്ലകളിലും വർക്കല ബീച്ചിലും വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം.  

ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിലാണ് എംഡി എംഎ ഒളിപ്പിച്ചിരുന്നത്. സുഹൈൽ നേരത്തെയും മയക്കുമരുന്ന് കടത്തിയതായി സംശയമുണ്ടെന്നും  ആർക്ക് വേണ്ടിയാണ് കേരളത്തിലേക്ക് ലഹരി എത്തിച്ചതെന്ന കാര്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്നും എക്സൈസ് പറഞ്ഞു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു