
പാലക്കാട്: കാലവര്‍ഷം പകുതി പിന്നിട്ടിട്ടും പാലക്കാട് മഴ മാറി നില്‍ക്കുകയാണ്. അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നതോടെ, കാര്‍ഷിക ജലസേചന പദ്ധതികള്‍ പ്രതിസന്ധിയിലായി. ഞാറ്റുവേല കലണ്ടര്‍ താളം തെറ്റിയതോടെ, കതിരിടും മുന്‍പ് പാലക്കാട്ടെ പാടശേഖരങ്ങള്‍ വരണ്ടുണങ്ങി തുടങ്ങി. തിരുവാതിര തിരി മുറിയാതെ എന്ന പഴഞ്ചാല്ല് അടുത്ത കാലം വരെ പാലക്കാട് യാഥാർത്ഥ്യമായിരുന്നു. ജൂണില്‍ തുടങ്ങി സെപ്തംബര്‍ വരെ മഴയുടെ സമൃദ്ധിയായിരുന്നു. എന്നാല്‍ ഇക്കുറി കണക്ക് പാളി. തിരുവാതിര ഞാറ്റുവേല കഴിഞ്ഞ് പൂയം എത്തിയിട്ടും മഴ മാത്രമില്ല. ഇങ്ങനെ പോയാല്‍, കതിരിടും മുമ്പേ നെല്‍ച്ചെടി കരിഞ്ഞുണങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം കിട്ടേണ്ടതിന്റെ പകുതി മഴ മാത്രമാണ് പാലക്കാട് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ കിട്ടിയത്. 611 മില്ലീമീറ്റര്‍ മഴ മാത്രം. നിലവിലെ ശരാശരി അന്തരീക്ഷ താപനില 33 ഡിഗ്രി. ചൂടിന്റെ കാഠിന്യമറിയിച്ച് പലയിടത്തും കൊന്ന പൂത്തു തുടങ്ങി. മണ്‍സൂണ്‍ തുടക്കത്തില്‍ അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി, കാലവര്‍ഷക്കാറ്റിനെ കവര്‍ന്നതും ഭൂമിശാസ്ത്ര പ്രത്യേകത കാരണം കാറ്റ് നേരത്തെ ചുരം കടന്നതും പാലക്കാടിന് തിരിച്ചടിയായി.
63 കിലോയുള്ള നായയുമായി സഞ്ചരിക്കാൻ അമേരിക്കക്കാരൻ ബുക്ക് ചെയ്തത് മൂന്ന് വിമാന ടിക്കറ്റുകൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam