കൊവിഡ് ബാധിതൻ നിരീക്ഷണത്തിൽ കഴിഞ്ഞ വീടിനുമുകളിൽ മണ്ണിടിഞ്ഞു വീണു

By Web TeamFirst Published May 15, 2021, 5:30 PM IST
Highlights

പാലക്കാട് തൃക്കടീരിയിൽ  കൊവിഡ് ബാധിതൻ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. 15 അടി ഉയരത്തിൽ നിന്ന് കരിങ്കൽ ഭിത്തിയം മണ്ണുമടക്കമാണ് വീടിന് മുകളിലേക്ക് പതിച്ചത്. 

ഒറ്റപ്പാലം:  പാലക്കാട് തൃക്കടീരിയിൽ  കൊവിഡ് ബാധിതൻ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. 15 അടി ഉയരത്തിൽ നിന്ന് കരിങ്കൽ ഭിത്തിയം മണ്ണുമടക്കമാണ് വീടിന് മുകളിലേക്ക് പതിച്ചത്. തൃക്കടീരി സ്വദേശി ജിതിൻ മോഹൻ ദാസിന്റെ വീടിനാണ് കനത്ത മഴയെ തുടർന്ന് മണ്ണിഞ്ഞ് വീണ് കേടുപാടുണ്ടായത്. മണ്ണിടിച്ചിൽ സമയത്ത് വീടിന് പുറത്ത് ആരും ഇല്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. നിലവിൽ ആർക്കും പരിക്കില്ല. 

അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ്  സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തൃശൂർ, ഇടുക്കി, എറണാകുളം,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്  ജില്ലകൾക്കൊപ്പം പാലക്കാടും റെഡ് അലർട്ടുണ്ട്. 

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. നിലവിൽ കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!