എഴുത്തുകാരൻ വിആർ സുധീഷിൻ്റെ മാനനഷ്ട കേസിൽ കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് കീഴടങ്ങിയിരുന്നു.
കോഴിക്കോട്: കീഴടങ്ങൽ വാർത്തക്ക് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് രംഗത്ത്. കോഴിക്കോട് താൻ കീഴടങ്ങിയെന്നും തിരുവനന്തപുരത്തെത്തി സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും വാർത്ത വന്നിരുന്നു. ഇതിനെതിരെയാണ് അവർ രംഗത്തെത്തിയത്. ‘അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ? തിരുന്തോരത്തോ കോഴിക്കോടോ’ എന്നായിരുന്നു പോസ്റ്റ്. എഴുത്തുകാരൻ വിആർ സുധീഷിൻ്റെ മാനനഷ്ട കേസിൽ കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് കീഴടങ്ങിയിരുന്നു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജീസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്.
