പാലക്കാട് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 29, 2024, 12:51 PM IST
പാലക്കാട് അമ്മയെയും മകനെയും  മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഇന്നലെ രാത്രി 10 മണി വരെ ചിന്നയുമായി അയൽവാസികൾ സംസാരിച്ചിരുന്നു. 

പാലക്കാട്: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽ. രോ​ഗബാധിതയായ അമ്മ മരിച്ച സങ്കടത്തിൽ മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കോട്ടായി സ്വദേശി ചിന്നയ്ക്ക് 5 മക്കളാണുള്ളത്. ഇതിൽ അഞ്ചാമത്തെ മകനാണ് ​ഗുരുവായൂരപ്പൻ. അമ്മയും മകനും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ നാലഞ്ച് ദിവസമായി ചിന്നയ്ക്ക് പനിയായിരുന്നു. ആശുപത്രിയിൽ മരുന്നും വാങ്ങിയിരുന്നു. ഇന്നലെ രാത്രി 10 മണി വരെ ചിന്നയുമായി അയൽവാസികൾ സംസാരിച്ചിരുന്നു. 

ഇന്ന് രാവിലെയാണ് തൊട്ടടുത്തുള്ള പറമ്പിൽ ​ഗുരുവായൂരപ്പനെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. പിന്നീട് വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്. അമ്മയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മ മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ മകൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യും. അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. 45കാരനായ ​ഗുരുവായൂരപ്പൻ അവിവാ​ഹിതനാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്