
പാലക്കാട്: കൊടുവായൂരിൽ ഭർത്താവിന്റെ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. മുടപ്പല്ലൂർ സ്വദേശി സജിനയെയാണ് കഴിഞ്ഞ ദിവസം കൊടുവായൂരിലെ ഭർത്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻ്റെ വീട്ടിൽ സജിന പീഡനം നേരിട്ടിരുന്നുവെന്നാണ് സഹോദരൻ സതീഷിൻ്റെ പരാതി. ഭർത്താവ് മർദ്ദിക്കുകയും സജിനയ്ക്ക് തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നതുവെന്നും പരാതിയിലുണ്ട്. അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.ഭർത്താവ് ഭർത്താവിന്റെ സഹോദരൻ, പെങ്ങൾ, അമ്മ എന്നിവർക്കെതിരെ ഹാർഹിക പീഡനത്തിന് കേസെടുക്കണം. സഹോദരി ജീവനൊടുക്കില്ലെന്നുമാണ് സഹാദരൻ പറയുന്നത്.