പാലക്കാട് ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

Published : Jan 23, 2025, 11:55 AM ISTUpdated : Jan 23, 2025, 01:17 PM IST
പാലക്കാട് ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

Synopsis

വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു.

പാലക്കാട് : പരുതൂർ കുളമുക്കിൽ കുടുംബ ക്ഷേത്രത്തിലെ ആചാരമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്. വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തൃത്താല പൊലീസ് അസ്വാഭാവിക കേസെടുത്തു.  

'പെരുവഴിയിലായപ്പോൾ കൈ തന്നത് പിണറായി സർക്കാർ, കേരള കോൺഗ്രസ് എം ഇടത് സർക്കാരിനൊപ്പം'; കുഴൽനാടന് റോഷിയുടെ മറുപടി

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു