കെഎസ്ആർടിസി ബസ് കള്ളനെ പിടിക്കാനായില്ല, ഇരുട്ടിൽ തപ്പി പൊലീസ്; പാലക്കാട് വീണ്ടും വാഹനമോഷണം

Published : Jun 08, 2026, 09:04 AM IST
KSRTC

Synopsis

പാലക്കാട് നഗരത്തിൽ വീണ്ടും വാഹന മോഷണം റിപ്പോർട്ട് ചെയ്തു. കോട്ടമൈതാനത്തെ വ്യാപാരിയുടെ ഗൂഡ്‌സ് ഓട്ടോയാണ് ഇത്തവണ മോഷണം പോയത്. ഇതിനിടെ, കെഎസ്ആർടിസി ബസ് മോഷ്ടിച്ച പ്രതിയെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുകയാണ്.

പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും വാഹന മോഷണം. കോട്ടമൈതാനത്ത് ഇളനീർ കച്ചവടം നടത്തുന്ന വ്യാപാരിയുടെ ഗൂഡ്‌സ് ഓട്ടോ മോഷണം പോയി. യാക്കര സ്വദേശി കൃഷ്‌ണൻ്റെ ഗുഡ്‌സ് ഓട്ടോയാണ് മോഷണം പോയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് - യാക്കര പാതയിൽ വെച്ചാണ് ഓട്ടോ മോഷണം പോയതെന്നാണ് കൃഷ്‌ണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ട് പോയ പ്രതി ഒരു ദിവസം കഴിഞ്ഞിട്ടും കാണാമറയത്ത് തന്നെയാണ്. കേസന്വേഷിക്കുന്ന പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതാണ് കേസ് അന്വേഷണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബസ് മോഷ്‌ടിച്ച കള്ളൻ പാലക്കാട്‌ നഗരത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്ന് സംശയിക്കുന്നതായാണ് ഇപ്പോൾ പൊലീസ് പറയുന്നത്.

അതേസമയം പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ട് പോയ പ്രതി ഒരു ദിവസം കഴിഞ്ഞിട്ടും കാണാമറയത്ത് തന്നെയാണ്. കേസന്വേഷിക്കുന്ന പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതാണ് കേസ് അന്വേഷണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബസ് മോഷ്‌ടിച്ച കള്ളൻ പാലക്കാട്‌ നഗരത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്ന് സംശയിക്കുന്നതായാണ് ഇപ്പോൾ പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ വീട്ടിൽക്കയറി കഴുത്തിൽ കത്തിവച്ച് മോഷണം, സിസിടിവിക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനം, പ്രതിയെ പൊക്കി
ശിവസൂര്യയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിൽ, കൊലയ്ക്ക് കാരണം ഒന്നര വർഷം മുമ്പ് പ്രതികളുമായി ടർഫിലുണ്ടായ തർക്കം