പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്; 2 ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത് പാലക്കാട് എസ്പി, വകുപ്പുതല അന്വേഷണം

Published : Dec 10, 2023, 08:09 PM ISTUpdated : Dec 10, 2023, 08:18 PM IST
പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്; 2 ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത് പാലക്കാട് എസ്പി, വകുപ്പുതല അന്വേഷണം

Synopsis

ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു. 

പാലക്കാട്: പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോ​ഗസ്ഥർ തമ്മിൽ കത്തിക്കുത്ത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്. രണ്ടു പേർക്കെതിരെയും കേസ് എടുക്കുമെന്ന് സൗത്ത് പൊലീസ് വ്യക്തമാക്കി.  രണ്ട് പേരെയും സസ്പെൻഡ് ചെയ്തതായി പാലക്കാട് എസ് പി അറിയിച്ചു. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ്പി വിശദമാക്കി. അതേ സമയം, കത്തിക്കുത്തല്ല കയ്യാങ്കളിയാണ് ഉണ്ടായതെന്നാണ് എസ്പിയുടെ വിശദീകരണം. പാലക്കാട് എസ്പി ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടാവുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ പ്രതിക്ക് 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും; അന്വേഷണ സംഘത്തിന് അനുമോദനം
രോഗി പ്രമേഹബാധിതയെന്ന് മനസിലാക്കാതെ ചികിത്സ, പരാതിക്കാരന്റെ ഉമ്മയുടെ മരണത്തിൽ 493,736 നഷ്ടപരിഹാരം, സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍