പാലക്കാട് പ്രത്യക്ഷപ്പെട്ട വിവാദ ഫ്ലക്സ്, നാട്ടുകൽ പൊലീസെത്തി; 'പൊൻപാറ കമ്മിറ്റിയുടെ നിയുക്ത എംപി' നീക്കി

Published : May 01, 2024, 09:06 PM IST
പാലക്കാട് പ്രത്യക്ഷപ്പെട്ട വിവാദ ഫ്ലക്സ്, നാട്ടുകൽ പൊലീസെത്തി; 'പൊൻപാറ കമ്മിറ്റിയുടെ നിയുക്ത എംപി' നീക്കി

Synopsis

സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു അറിയിച്ചിരുന്നു

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട വിവാദ ബോർഡ് പൊലീസ് നീക്കം ചെയ്തു. നാട്ടുകൽ പൊലീസെത്തിയാണ് പാലക്കാട് മണ്ഡലത്തിൽ പൊൻപാറയിലെ സി പി എം ബൂത്ത്‌ കമ്മറ്റിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട 'നിയുക്ത എം പി എ വിജയരാഘവനെന്ന ബോർഡ് നീക്കിയത്. പാലക്കാടിന്‍റെ നിയുക്ത എം പിക്ക് അഭിവാദ്യങ്ങൾ എന്നുപറഞ്ഞുകൊണ്ട് എ വിജയരാഘവനെ അഭിനന്ദിച്ചുള്ള ബോർഡാണ് പൊലീസ് എടുത്തുമാറ്റിയത്. സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു അറിയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ബോർഡ് ആയതുകൊണ്ടാണ് നീക്കം ചെയ്തതെന്ന് മണ്ണാർക്കാട് ഡി വൈ എസ് പി വ്യക്തമാക്കി.

കെഎസ്ആർടിസി എംഡിക്ക് മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നൽകി, മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസ്; പൊലീസ് അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അച്ചൻകോവിൽ വാര്‍ഡ് തെരഞ്ഞെടുപ്പ് കോടതി കയറി, ചട്ടം മറികടന്ന് മത്സരിച്ചെന്ന് ആരോപണം, ജയം അസാധുവാക്കണമെന്ന് ഹര്‍ജി
'ഒന്നല്ല, രണ്ട് ജീവനാണ്, രക്ഷിച്ചേ മതിയാകൂ...' മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം, കിണറിടിച്ചു, ഗർഭിണി പശുവിനെ രക്ഷപ്പെടുത്തി